
ചേർത്തല: ആത്മീയ യാത്ര സംഘത്തിൽപ്പെട്ട മദ്ധ്യവയസ്കൻ നിയന്ത്രണം വിട്ട ബൈക്കിടിച്ച് മരിച്ചു. പത്തനംതിട്ട അടൂർ പള്ളിക്കൽ പഞ്ചായത്ത് 7ാം വാർഡിൽ കലടിവിള കിഴക്കേതിൽ കമറുദ്ദീൻ (59) ആണ് മരിച്ചത്. ദേശീയപാതയിൽ ചേർത്തല മതിലകം ജംഗ്ഷന് തെക്ക് ശനിയാഴ്ച രാത്രി 10.30 ഓടേയായിരുന്നു അപകടം.ഒറ്റപ്പാലത്തിലേയ്ക്ക് ആത്മീയ യാത്രയ്ക്കായി പുറപ്പെട്ട സംഘം വാഹനം നിർത്തി ഭക്ഷണം കഴിച്ചതിന് ശേഷം ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിന് സമീപം നിൽക്കുമ്പോൾ അമിത വേഗതയിലെത്തിയ ബൈക്ക് കമറുദ്ദീനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മത്സ്യവ്യാപാരിയായിരുന്നു.മാരാരിക്കുളം പൊലീസ് കേസെടുത്തു. സംസ്കാരം ഇന്ന് രാവിലെ 10ന് പഴകുളം ന്യൂറിൽ ഹുദ മുസ്ലിം ജുമായത്ത് കബർ സ്ഥാനിൽ നടക്കും. ഭാര്യ:ഷംല.മക്കൾ:അൻഷാദ്,അൻസി.