
ചാരുംമൂട്: നൂറനാട് പടനിലം പരബ്രഹ്മ ക്ഷേത്രത്തിലെ ഇരുപത്തിയെട്ടാം ഓണമഹോത്സവത്തിന്റെ ഭാഗമായി ആയിരങ്ങളാണ് ക്ഷേത്രത്തിലെത്തിയത്. മുപ്പത്തിയഞ്ചോളം വ്യത്യസ്തങ്ങളായ ദൃശ്യങ്ങളാണ് വർണ്ണപ്പൊലിമയാൽ അണിഞ്ഞൊരുങ്ങിയെത്തിയത്. വിവിധ വാദ്യമേളങ്ങൾ നിശ്ചല ദൃശ്യങ്ങൾക്ക് ഒപ്പമുണ്ടായിരുന്നു. നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരക്കണക്കിന് ഭക്തരാണ് ആഘോഷങ്ങളിൽ പങ്കെടുക്കാൻ പടനിലത്ത് എത്തിയത്. വൈകിട്ട് ദീപാരാധന, ദീപക്കാഴ്ച,നാടകം, കരകൾക്കുള്ള ഗ്രാന്റ് വിതരണം എന്നിവയും നടന്നു. ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് രാധാകൃഷ്ണൻ രാധാലയം, സെക്രട്ടറി കെ.രമേശ്,ട്രഷറർ ശശിധരൻപിള്ള, വൈസ് പ്രസിഡന്റ് രജിൻ എസ്. ഉണ്ണിത്താൻ, ജോയിന്റ് സെക്രട്ടറി പി.പ്രമോദ് എന്നിവർ നേതൃത്വം നൽകി.