
മുഹമ്മ: മണ്ണഞ്ചേരി പൊന്നാട് തേർഡ് ഐ വിഷന്റെ നേതൃത്വത്തിൽ സ്രായിത്തോട് മുതൽ അമ്പലക്കടവ് വരെ സി.സി.ടിവി ക്യാമറകൾ സ്ഥാപിക്കുന്നനായി പൊന്നാട് എൽ.പി സ്കൂൾ അങ്കണത്തിൽ ജനകീയ സദസ് സംഘടിപ്പിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ.ജുമൈലത്ത് ഉദ്ഘാടനം ചെയ്തു. ചെയർമാൻ എൻ.എസ്.സജിമോൻ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ ഇ.എ.അനസ് സ്വാഗതം പറഞ്ഞു.മണ്ണഞ്ചേരി പൊലീസ് സബ് ഇൻസ്‌പെക്ടർ കെ.ആർ ബിജു വിഷയാവതരണം നടത്തി. വാർഡ് മെമ്പർ കെ.എസ് ഹരിദാസ്. മുൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എൻ.ദാസൻ,പടശേഖര സമിതി പ്രസിഡന്റ് വി.പി.ചിദംബരൻ തുടങ്ങിയവർ സംസാരിച്ചു.