photo

ചേർത്തല:പുന്നപ്ര–വയലാർ സമരത്തിന്റെ 78–ാം വാർഷിക വാരാചരണത്തിന് ചേർത്തലയിൽ കമ്മിറ്റി രൂപീകരിച്ചു. വയലാർ രക്തസാക്ഷിമണ്ഡപം കേന്ദ്രീകരിച്ച് സംഘടിപ്പിക്കുന്ന അനുസ്മരണ പരിപാടികൾക്കായാണ് കമ്മിറ്റി രൂപീകരിച്ചത്. സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ യോഗം ഉദ്ഘാടനംചെയ്തു. മന്ത്രി പി. പ്രസാദ്,സി.ബി.ചന്ദ്രബാബു,ടി.ടി.ജിസ്‌മോൻ എന്നിവർ സംസാരിച്ചു. എം.സി.സിദ്ധാർത്ഥൻ അദ്ധ്യക്ഷനായി. പി.കെ.സാബു സ്വാഗതം പറഞ്ഞു. കെ. പ്രസാദ്,എ.എം.ആരിഫ്,എൻ.ആർ.ബാബുരാജ്,എൻ.പി.ഷിബു,എൻ.എസ്. ശിവപ്രസാദ്, ഡി.സുരേഷ്ബാബു,എം.കെ.ഉത്തമൻ എന്നിവർ സംസാരിച്ചു.

എം.സി.സിദ്ധാർഥൻ പ്രസിഡന്റും പി.കെ.സാബു സെക്രട്ടറിയുമായുള്ളതാണ് കമ്മിറ്റി.ഇന്നും നാളെയും മേഖലായോഗങ്ങൾ ചേരും. 19ന് മുമ്പ് വാർഡ് യോഗങ്ങൾ പൂർത്തിയാകും.