
ആലപ്പുഴ: മഹാകവികുമാരനാശാൻ സ്മാരക സംഘത്തിന്റെയും പല്ലന എം.കെ.എം.എച്ച്.എസ്.എസിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ മഹാകവി കുമാരനാശാന്റെ 150-ാം ജന്മദിനാഘോഷവും ഇടശേരി രവിക്ക് അനുമോദനവും ഇന്ന് നടക്കും. രാവിലെ 10.30ന് സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനോദ്ഘാടനവും ഇടശ്ശേരി രവിയെ ആദരിക്കലും മുൻമന്ത്രി ജി.സുധാകരൻ നിർവഹിക്കും. ചെങ്ങന്നൂർ ആർ.ഡി.ഡി വി.കെ.അശോക് കുമാർ, ആലപ്പുഴ ഡി.ഇ ഓഫീസിലെ പേഴ്‌സണൽ അസി. എം.സൈഫുദ്ദീൻ മുസലിയാർ എന്നിവർ മഹാകവിയുടെ അന്ത്യയാത്ര എന്ന പുസ്തകം ജി.സുധാകരനിൽ നിന്ന് ഏറ്റുവാങ്ങും. ആശാൻ സ്മാരക സംഘം കൗൺസിൽ അംഗം ഡോ. എം.ആർ.രവീന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. ബി.ഹരികുമാർ പുസ്തകപരിചയപ്പെടുത്തും.