ambala

അമ്പലപ്പുഴ: കൊയ്‌ത്തുതുടങ്ങിയ പുന്നപ്രയിലെ പാടശേഖരങ്ങളിലെ നെൽച്ചെടികൾ കനത്ത മഴയിൽ നിലംപൊത്തിയത് കർഷകർക്ക് കണ്ണീരായി. പൊന്നാകരി പാടശേഖരത്തിലെ 90 ദിവസം പ്രായമായ നെൽച്ചെടികളിൽ അധികഭാഗവും

നിലംപൊത്തി. 11ന് യന്ത്രം ഇറങ്ങി മൂന്ന് ഏക്കറോളം കൊയ്തു കഴിഞ്ഞ്, രാത്രിയോടെയാണ് അതിശക്തമായ മഴ പെയ്‌തത്. പുലർച്ചെ വരെ തുടരുകയും ചെയ്തു. ഇതോടെ, മൂന്നുമാസത്തോളം പരിപാലിച്ചു വളർത്തിയ മണിരത്ന ഇനത്തിലുള്ള നെൽച്ചെടികൾ നിലംപൊത്തി. നല്ല വിളവ് പ്രതീക്ഷിച്ച കർഷകർക്ക് ഇത് കനത്ത ആഘാതമായി. വരിശല്യം കാരണം ഒരുകൃഷി ഉപേക്ഷിച്ചാണ് ഇത്തവണ കൃഷിയിറക്കിയത്. മുഞ്ഞശല്യം ഉണ്ടായെങ്കിലും അതിനെയും അതിജീവിച്ച് 3 ക്വിന്റലോളം വിളവ് പ്രതീക്ഷിച്ചിരുന്ന കർഷകർ ഇനിയെന്ത് ചെയ്യണമെന്നറിയാതെ പാടത്തേക്ക് നോക്കിയിരിപ്പാണ്.

ഇൻഷ്വറൻസ് ലഭ്യമാക്കണം

 ഒരു കൃഷി ഉപേക്ഷിച്ചിരുന്നതിനാൽ പാടത്ത് കളയില്ലായിരുന്നു

 ഇത് വലിയ പ്രതീക്ഷ കർഷകർക്ക് നൽകിയിരുന്നു

 ബാങ്കിൽ നിന്ന് വായ്‌പയെടുത്തും സ്വർണം പണയംവച്ചുമാണ് കൃഷിക്കിറങ്ങിയത്.

 ഏക്കറിന് 70,000 രൂപയോളം ചെലവ് വന്നതായും കർഷകർ പറയുന്നു

 ഇൻഷ്വറൻസ് ലഭ്യമാക്കിയില്ലെങ്കിൽ ആത്മഹത്യയേ മുന്നിലുള്ളുവെന്നും കർഷകർ

350 ഏക്കർ

85 കർഷകർ

വിവിധ കാരണങ്ങളാൽ ദുരിത ജീവിതം നയിക്കുന്ന കർഷകരുടെ നെഞ്ചത്താണ് മഴ പെയ്തത്. ഒരു ദിവസം കൊണ്ട് സർവ്വപ്രതീക്ഷകളും തകർന്നടിഞ്ഞു. സർക്കാർ ഇൻഷ്വറൻസ് നൽകി കർഷകരെ സഹായിക്കണം

- പി.എ.കുഞ്ഞുമോൻ,​ കരനെൽ കർഷക അവാർഡ് ജേതാവ്