ആലപ്പുഴ: ഓൾ ഇന്ത്യ എൽ.ഐ.സി ഏജന്റ് ഫെഡറേഷന്റെയും ഏജന്റ് സോഷ്യൽ വെൽഫെയർ ഫണ്ടിന്റെയും സംയുക്ത വാർഷികവും പുരസ്കാര സമർപ്പണവും ഇന്ന് നടക്കും. ആലപ്പുഴ റെയ്ബാൻ ഓഡിറ്റോറിയത്തിൽ രാവിലെ 9. 30 ന് നടക്കുന്ന സമ്മേളനം എൻ.കെ പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും. ഏജൻന്റ് ഫെഡറേഷൻ ദേശീയ മുഖ്യരക്ഷാധികാരി പി.രാധാകൃഷ്ണൻ ഫെഡറേഷൻ ദേശീയ പ്രസിഡന്റ് എൻ.കെ പ്രേമചന്ദ്രൻ എം.പിക്ക് പുരസ്കാര സമർപ്പണം നടത്തും. ഫെഡറേഷൻ ദേശീയ സെക്രട്ടറി ജനറൽ കെ.രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും.ഫെഡറേഷൻ എറണാകുളം ഡിവിഷൻ പ്രസിഡന്റ് ടി.ഡി.സ്റ്റെവിൻ എം. ഡി. ആർ.ടി ഏജന്റുമാരെയും, ഫെഡറേഷൻ എറണാകുളം ഡിവിഷൻ ജനറൽ സെക്രട്ടറി വിനയ് തിലക് സെഞ്ച്വറി-അർഥ സെഞ്ച്വറി ഏജന്റുമാരെയും ആദരിക്കും. ഫെഡറേഷൻ ആലപ്പുഴ ബ്രാഞ്ച് സെക്രട്ടറി ജമീല ബീവി മികച്ച വിദ്യാർത്ഥികളെ ആദരിക്കും. വിനായകുമാർ, വിനയ് തിലക്, പി പി സാലസ്, ജമീല ബീവി, ദിവാകര കമ്മത്ത് തുടങ്ങിയവ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.