ആലപ്പുഴ: ജനറൽ ആശുപത്രിയും റോട്ടറി ക്ലബ് ഒഫ് ആലപ്പി ഈസ്​റ്റും സംയുക്തമായി ലോക പാലിയേ​റ്റീവ് ദിനാചരണം നടത്തി. റോട്ടറി ക്ലബ് ഒഫ് ആലപ്പി ഈസ്​റ്റ് പാലിയേ​റ്റീവ് രോഗികൾക്കായി നൽകിയ ഭക്ഷ്യക്കി​റ്റ് വിതരണത്തിന്റെ ഉദ്ഘാടനം ആലപ്പുഴ നഗരസഭ ആരോഗ്യ സ്​റ്റാൻഡിംഗ് കമ്മ​റ്റി ചെയർപേഴ്സൺ എ.എസ്.കവിത നിർവ്വഹിച്ചു. നഗരസഭ ക്ഷേമകാര്യ വികസന സമിതി ചെയർമാൻ നസീർ പുന്നയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ജമുന വർഗ്ഗീസ് മുഖ്യപ്രഭാഷണം നടത്തി. സൂപ്രണ്ട് ഡോ.ആർ.സന്ധ്യ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.കെ.വേണുഗോപാൽ, ആർ.എം.ഒ ഇൻ ചാർജ്ജ് ഡോ. സെൻ.പി.എ, എ.ആർ.എം ഒ ഡോ.സി.പി.പ്രിയദർശൻ, പാലിയേ​റ്റീവ് മെഡിക്കൽ ഓഫീസർ ഡോ. രാജേന്ദ്രപ്രസാദ്, റോട്ടറി ക്ലബ് പ്രസിഡന്റ് ഡോ. അജി സരസൻ, സെക്രട്ടറി ജയൻ സുശീലൻ, റോട്ടറി ക്ലബ് ജില്ലാ അഡ്വൈസർ ബേബി കുമാരൻ, റോട്ടറി ക്ലബ് അംഗങ്ങളായ പി.ജെ.സുരേഷ്, അനിൽകുമാർ, ജെ.വെങ്കിടാചലം, ലേ സെക്രട്ടറി ടി.സാബു, നഴ്സിംഗ് സൂപ്രണ്ട് റസി.പി.ബേബി, സ്​റ്റോർ സൂപ്രണ്ട് ആർ

.എസ്.ബിജു, പാലിയേ​റ്റീവ് ജില്ലാ പ്രോഗ്രാം കോഓർഡിനേ​റ്റർ ട്രീസ, ജെ.എച്ച്‌.ഐ പീ​റ്റർ ​റ്റി.എസ്, പി.ആർ.ഒ ബെന്നി അലോഷ്യസ് തുടങ്ങിയവർ സംസാരിച്ചു.