അമ്പലപ്പുഴ : സർക്കാർ സംവിധാനങ്ങളേയും പാലിയേറ്റീവ് രംഗത്തെ സന്നദ്ധ സംഘടനകളേയും കോർത്തിണക്കിയുള്ള പാലിയേറ്റീവ് കെയർ ഗ്രിഡിന്റെ രൂപീകരണം അന്തിമ ഘട്ടത്തിലാണന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. ഇന്ത്യയിൽ തന്നെ ഇത്തരമൊരു സംവിധാനം ആദ്യമായാണന്നും എച്ച് .സലാം എം .എൽ .എ യുടെ ചോദ്യത്തിന് നിയമ സഭയിൽ മറുപടി പറയുകയായിരുന്നു മന്ത്രി. നഴ്സിംഗ് കെയർ വീട്ടിലെത്തി നൽകുന്ന സന്നദ്ധ സംഘടനകൾക്ക് രജിസ്ട്രേഷൻ നൽകുന്നതിന് ഇപ്പോൾ തുടക്കമായിട്ടുണ്ടെന്നും നേരത്തേ ഇത്തരം രജിസ്ട്രേഷനുകൾ ഇല്ലായിരുന്നുവെന്നും മന്ത്രി പറഞ്ഞു.