ആലപ്പുഴ: ദത്തോപാന്ത് ഠേംഗ്‌ഡിജി അഭിനവ തൊഴിൽ സംസ്കാരത്തിന്റെ ശിൽപ്പിയാണെന്ന് ഭാരതീയ മസ്‌ദൂർ സംഘ് ദേശീയ സമിതി അംഗം സി.ഉണ്ണികൃഷ്‌ണൻ ഉണ്ണിത്താൻ. ബി.എം.എസ് ജില്ലാകമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ പരിപാടി സംസാരിക്കുകയായിരുന്നു അദ്ദേഹം.ബി.എം.എസ് ജില്ലാ പ്രസിഡന്റ് എൻ.ദേവദാസ് അദ്ധ്യക്ഷത വഹിച്ചു. ബി. എം.എസ് സംസ്ഥാന സെക്രട്ടറി സോണി സത്യൻ,ജില്ലാ സെക്രട്ടറി ജി.ഗോപകുമാർ, ട്രഷറർ ബിനീഷ് ബോയ് ,സംസ്ഥാന സമിതി അംഗങ്ങളായ ബി.രാജശേഖരൻ, സി.ഗോപകുമാർ, കെ.സദാശിവൻ പിള്ള, ജില്ലാ വൈസ് പ്രസിഡന്റുമാരായ ടി.സി.സുനിൽകുമാർ, ജി.എം.അരുൺകുമാർ, ജില്ലാ ജോയിന്റ് സെക്രട്ടറി ജയേഷ് ജയറാം, പി.ദിനുമോൻ, മധുകരിപ്പാൽ, ജെ.മനോജ്,അഡ്വ.ഗ്രീഷ്‌മ അരുൺ, എം.സന്തോഷ് എന്നിവർ സംസാരിച്ചു.