tur

തുറവൂർ: വളമംഗലം കാടാതുരുത്ത് മഹാദേവീ ക്ഷേത്രത്തിലെ ഭാഗവത സപ്താഹ ജ്ഞാന യജ്ഞത്തിന് തുടക്കമായി. ക്ഷേത്രാങ്കണത്തിൽ പ്രത്യേകം സജ്ജീകരിച്ച യജ്ഞശാലയിൽ അഖിലാജ്ഞലി ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടർ പി.ഡി.ലക്കി ഭദ്രദീപ പ്രകാശനം നിർവഹിച്ചു. ക്ഷേത്രം തന്ത്രി ജയതുളസീധരൻ തന്ത്രി വിഗ്രഹപ്രതിഷ്ഠ നടത്തി. ഡോ.ജ്യോതിസ് ഉത്തമൻ ഗ്രന്ഥ സമർപ്പണവും ഗീതാമണി വിഭവസമർപ്പണവും നിർവഹിച്ചു. എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയൻ അഡ്മിനിസ്ട്രേറ്റർ ടി.അനിയപ്പൻ, അരൂർ മേഖലാ കമ്മിറ്റിയംഗം ടി.സത്യൻ, ശാഖാ പ്രസിഡന്റ് കെ.എം.സുദേവ്, വൈസ് പ്രസിഡന്റ് ആർ.ബൈജു,സെക്രട്ടറി വി.ആർ.പ്രവീൺ തുടങ്ങിയവർ പങ്കെടുത്തു. സപ്താഹയജ്ഞം 20 ന് അവഭൃഥസ്നാന ഘോഷയാത്രയോടെ സമാപിക്കും. തണ്ണീർമുക്കം സന്തോഷ് കുമാർ യജ്ഞാചാര്യനും ക്ഷേത്രം മേൽശാന്തി ബൈജു ശാന്തി യജ്ഞഹോതാവുമാണ്.