ഹരിപ്പാട്: കേരളവർമ്മ സ്മാരക ട്രസ്റ്റും സർഗ്ഗചൈതന്യ റൈറ്റേഴ്‌സ് ഫോറവും സംയുക്തമായി മലയാള ഭാഷാ പിതാവും ഭക്തി പ്രസ്ഥാന കാലഘട്ടത്തിൽ മലയാള ഭാഷായുഗത്തെ നയിച്ച മഹാ പ്രതിഭ ആയിരുന്ന , തുഞ്ചത്ത് എഴുത്തച്ഛന്റെ ഓർമ്മ പുതുക്കലും വിജയ ദശമി സമ്മേളനവും അനന്തപുരം കൊട്ടാരത്തിൽ നടത്തി. കേരള കാളിദാസന്റെ അസ്ഥിത്തറയിൽ പുഷ്പാർച്ചനയോടെ പരിപാടികൾ ആരംഭിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ വിദ്യാരംഭം, തുഞ്ചൻ സ്മൃതി, എഴുത്തച്ഛൻ അനുസ്മരണ പ്രഭാഷണം, എഴുത്തച്ഛൻ കൃതികളുടെ ആലാപന മത്സരം, എഴുത്തച്ഛൻ പ്രശ്‍നോത്തരി എന്നിവ നടന്നു. എഴുത്തിനിരുത്തിന് ശരത്ചന്ദ്രവർമ്മ, കേരള വർമ്മ എന്നിവർ നേതൃത്വം നൽകി. സമ്മേളനത്തിൽ കേരള വർമ്മ സ്മാരക ട്രസ്റ്റ്‌ വൈസ് ചെയർമാൻ കരുവാറ്റ പങ്കജാക്ഷൻ അദ്ധ്യക്ഷനായി. വിജയദശമി സമ്മേളനം അമ്പലപ്പുഴ കുഞ്ചൻ നമ്പ്യാർ സ്മാരക സമിതി ഭരണസമിതി അംഗം മുഞ്ഞിനാട്ട് രാമചന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. സമ്മേളനത്തിൽ സത്യശീലൻ കാർത്തികപ്പള്ളി, വിജയൻ നായർ നടുവട്ടം, ഉണ്ണിക്കൃഷ്ണൻ മുതുകുളം, സുഭാഷ് ചേർത്തല, ഹരിപ്പാട് ശ്രീകുമാർ, , പ്രദീപ്‌ കരുവാറ്റ, കരുവാറ്റ വിശ്വൻ, ശെൽവറാണി, കവിതാ സന്തോഷ്‌, ശ്രീല ടീച്ചർ, ഗീതാലക്ഷ്മി എന്നിവർ സംസാരിച്ചു.