hsn

ഹരിപ്പാട്: വ്യാപാരി വ്യവസായികൾക്കും വിദ്യാർത്ഥികൾക്കും കുടുതൽ സഹായകരമാകുന്നതും നാടിന്റെ വികസനത്തിന് ഉതകുന്നതുമായ രീതിയിലുള്ള കൂടുതൽ അന്തർസംസ്ഥാന ബസ് സർവീസുകൾ ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് രമേശ്‌ ചെന്നിത്തല എം.എൽ.എ പറഞ്ഞു. ഹരിപ്പാട് നിന്ന് പുതിയതായി ആരംഭിച്ച ആയാപറമ്പ് വെള്ളറട സർവീസിന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. പാസഞ്ചേഴ്സ് ഫോറം പ്രസിഡന്റ് അഡ്വ.വി.ഷുക്കൂർ, സ്റ്റേഷൻ മാസ്റ്റർ ഷൈജു, കൺട്രോളിംഗ് ഇൻസ്പെക്ടർ ഡി.റെജി, വെഹിക്കിൽ സുപ്പർവൈസർ ഗോപാലകൃഷ്ണൻ, ഡ്രൈവർ കെ.വി.ജയകുമാർ, കണ്ടക്ടർ ശ്രീകുമാര പിള്ള, വിനു.വി.നാഥ്, എച്ച്.കെ.സത്താർ, അരുൺ ആർ.നായർ, സഹായി ഈരിക്കൽ, അജിത്ത് വെള്ളൂർ തുടങ്ങിയവർ പങ്കെടുത്തു.