s

ആലപ്പുഴ: ജീവകാരുണ്യ മേഖലയിൽ സാമൂഹ്യ ഇടപെടൽ പ്രോത്സാഹിപ്പിക്കുന്നതിനായി ആലപ്പുഴ നഗരസഭ ക്ഷേമകാര്യവിഭാഗം കാരുണ്യശ്രേഷ്ഠ പുരസ്കാരം നല്കും. ആദ്യ അവാർഡ് പ്രവാസി വ്യവസായി ഹാരിസ് രാജയ്ക്ക് നൽകും. 10,001 രൂപയും ഫലകവും ഉൾപ്പെടുന്ന പുരസ്കാരം ഇന്ന് നടക്കുന്ന ചടങ്ങിൽ ചെയർപേഴ്സൺ കെ.കെ. ജയമ്മ സമ്മാനിക്കുമെന്ന് ക്ഷേമകാര്യ ചെയർമാൻ നസീർ പുന്നയ്ക്കൽ അറിയിച്ചു. ചടങ്ങിൽ ആശ വർക്കർ നജീമ യെയും ആദരിക്കും. വൈസ് ചെയർമാൻ പി.എസ്.എം ഹുസൈൻ അധ്യക്ഷത വഹിക്കും. സ്ഥിരം സമിതി അധ്യക്ഷരായ എം.ആർ.പ്രേം , എ.എസ്.കവിത, സതീദേവി, വിനീത എന്നിവർ പങ്കെടുക്കും