
ആലപ്പുഴ: കേരള മദ്യ വിരുദ്ധ ജനകീയ മുന്നണി ആലപ്പുഴ കളക്ടറേറ്റ് പടിക്കൽ നടത്തുന്ന അനിശ്ചിതകാല അർദ്ധദിന സമരം അവസാനിപ്പിക്കുവാൻ സർക്കാർ മുൻകൈ എടുക്കണമെന്ന് ഗാന്ധിയൻ ദർശന വേദി ചെയർമാൻ ബേബി പാറക്കാടൻ പറഞ്ഞു .
ആവശ്യങ്ങൾ ഉന്നയിച്ചുനിവേദനം തയ്യാറാക്കി എക്സൈസ് വകുപ്പ് മന്ത്രിക്ക് സമർപ്പിക്കുന്നതിനായി ഹക്കീം മുഹമ്മദ് രാജാ കൺവീനർ ആയിട്ടുള്ള കമ്മറ്റിയെഗാന്ധിയൻ ദർശന വേദിയുടെ സംസ്ഥാന നേതൃ സമ്മേളനംചുമതലപ്പെടുത്തി.
അഡ്വ. ദിലീപ് ചെറിയനാട് അധ്യക്ഷത വഹിച്ചു. ഷീല ജഗധരൻ , പ്രൊഫ. മിനി ജോസ് , ഡോ. ദിലീപ് രാജേന്ദ്രൻ ,ഡി. ഡി. സുനിൽകുമാർ , ബിനു മദനൻ, ജോർജ് തോമസ് എന്നിവർ സംസാരിച്ചു.