അരൂർ:അരുർ പഞ്ചായത്തിൽ രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ കിടപ്പുരോഗികളെ വീട്ടിൽ എത്തി പരിശോധിച്ച് അവർക്ക് ആവശ്യമായ മരുന്നും ഉപകരണങ്ങളും നൽകുന്ന പ്രവർത്തനങ്ങൾക്ക് ചന്തിരൂരിൽ തുടക്കമായി. ഒരു വർഷക്കാലo നീണ്ടു നിൽക്കുന്ന സ്പർശം പാലിയേറ്റീവ് കെയർ പദ്ധതിയാണിത്. ഫൗണ്ടേഷൻ മുഖ്യരക്ഷാധികാരി ഡോ.കെ.എസ്.മനോജ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് അഡ്വ. ടി.എച്ച്.സലാം അദ്ധ്യക്ഷനായി. ആരോഗ്യപ്രവർത്തകരായ എൽസ, ദീപ അരൂർ പഞ്ചായത്ത് പാലിയേറ്റീവ് കെയർ ചീഫ് കോ-ഓർഡിനേറ്ററും ഫൗണ്ടേഷൻ ജില്ലാ ജനറൽ സെക്രട്ടറിയുമായ കെ.എ. സലിം ചന്തിരൂർ, സ്പർശം ചെയർമാൻ ഇ.സി.ബെന്നി, ജനറൽ കൺവീനർ കെ കെ ഷാബു, പഞ്ചായത്ത് അംഗം സിനിമോൾ മനോഹരൻ, നജ്മ ലിസ്ബാക്ക് തുടങ്ങിയവർ നേതൃത്വം നൽകി.