മാന്നാർ : കല്പ വൃക്ഷത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി മാന്നാർ കൃഷിഭവന്റെയും പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ കേര രക്ഷാപദ്ധതി പ്രകാരം, അഞ്ചു തെങ്ങെങ്കിലും ഉള്ള കേര കർഷകർക്ക് തെങ്ങിൻ പുരയിടത്തിൽ കൃഷി ചെയ്യുന്നതിനായി കുറ്റി പയർവിത്ത് സൗജന്യമായി വിതരണം ചെയ്യുന്നു. താത്പര്യമുള്ള കേരകർഷകർ നാളെ മുതൽ മാന്നാർ കൃഷി ഭവനിൽ വസ്തുവിന്റെ കരം അടച്ച രസീതിന്റെ കോപ്പി ഉൾപ്പടെ അപേക്ഷ നൽകി ആനൂകൂല്യങ്ങൾ കൈപ്പറ്റണമെന്ന് മാന്നാർ കൃഷി ഓഫീസർ അറിയിച്ചു.