
മാന്നാർ: വൈ.എം.സി.എ സ്ഥാപകൻ സർ ജോർജ് വില്യംസിന്റെ 203-ാമത് ജന്മദിനം കുട്ടമ്പേരൂർ വൈ.എം.സി.എയുടെ ആഭിമുഖ്യത്തിൽ സമർപ്പണദിനമായി ആചരിച്ചു. വൈ.എം.സി.എ മുൻ ദേശീയ നിർവാഹക സമിതി അംഗം തോമസ് ചാക്കോ ജന്മദിന സമ്മേളനം ഉദ്ഘാടനം ചെയ്തു. വൈ.എം.സി.എ പ്രസിഡന്റ് മാത്യു ജി.മനോജ് അദ്ധ്യക്ഷത വഹിച്ചു. ഫാ.സുബി വർഗീസ് മുഖ്യ പ്രഭാഷണം നടത്തി. ജോജി ജോർജ്ജ്, ചാക്കോ ഉമ്മൻ, ഫിലിപ്പ് പി.ജോസ്, നിബിൻ നല്ലവീട്ടിൽ, വി.ജെ രാജു, എ.ജെ ജോൺ, ജോർജ്ജ് ഡാനിയേൽ , പി.എ ഗീവർഗീസ് എന്നിവർസംസാരിച്ചു.