photo

പൂച്ചാക്കൽ: ആലുങ്കൽ ബസാർ കലാഞ്ജലിയുടെ നേതൃത്വത്തിൽ അഖില കേരള വടംവലി മത്സരം സംഘടിപ്പിച്ചു. പൂച്ചാക്കൽ സർക്കിൾ ഇൻസ്‌പെക്ടർ ജോസ് ഉദ്ഘാടനം ചെയ്തു.വളവനാട് സംഗമം ഒന്നാം സ്ഥാനം കരസ്ഥമാക്കി. നേതാജി മണ്ണഞ്ചേരി രണ്ടാം സ്ഥാനവും നേടി. പാണാവള്ളി പഞ്ചായത്ത് അംഗം അഡ്വ.എസ്.രാജേഷ് സമ്മാനങ്ങൾ വിതരണം ചെയ്തു.രക്ഷാധികാരി മോഹനൻ മറ്റത്തിൽ അദ്ധ്യക്ഷത വഹിച്ചു.എസ്.എൻ.ഡി.പി യോഗം പാണാവള്ളി മേഖല കൺവീനർ ബിജുദാസ്, ഇബ്രാഹിംകുട്ടി റാബി മൻസിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം സി.പി വിനോദ് കുമാർ, അജയകുമാർ, അജയൻ, ജി.ജയകൃഷ്ണൻ, ഹരിശങ്കർ, രഞ്ജിത് എന്നിവർ സംസാരിച്ചു.