photo

ചാരുംമൂട് : കുടശ്ശനാട് തിരുമണിമംഗലം ശ്രീ മഹാദേവർ ക്ഷേത്രത്തിൽ ദശാവതാരച്ചാർത്തും ഭാഗവത തത്വസമീക്ഷാ സത്രവും നവംബർ 1 മുതൽ 10 വരെ നടക്കും. ഇതിനുള്ള വിപുലമായ ഒരുക്കങ്ങൾ ആരംഭിച്ചു. പ്രൊഫ. ശിവശ്രീ ശബരിനാഥ് ദേവപ്രിയയാണ് യജ്ഞാചാര്യൻ. ആറന്മുള രാജേഷ് പോറ്റി ദശാവതാരം ചന്ദനം ചാർത്ത് നടത്തും. വിവിധ ദിവസങ്ങളിലായി നടക്കുന്ന തത്വസമീക്ഷയിൽ അവിട്ടം തിരുനാൾ ആദിത്യ വർമ്മ, സ്വാമി ചിദാനന്ദപുരി, അഡ്വ.ടി.ആർ.രാമനാഥൻ, ഡോ.തോട്ടം ശിവശങ്കരൻ നമ്പൂതിരി, സ്വാമി സത് സ്വരൂപാനന്ദ സരസ്വതി, സ്വാമി അസംഗാനന്ദ, നാരായണസ്വാമി, സാമുവൽ കൂടൽ, ഒ.എസ്. സതീഷ്, ഡോ.കെ. ഓമനക്കുട്ടി, പ്രൊഫ.സരിത അയ്യർ, രാഹുൽ ശ്രേഷ്ഠഭാരതം, രാജേഷ് നാദാപുരം, തുടങ്ങിയവർ പങ്കെടുക്കും. പന്തളം രാജകൊട്ടാരം പ്രസിഡന്റ് മൂലം നാൾ ശങ്കരവർമ്മ രാജ സത്ര വിളംബരം നടത്തി. നോട്ടീസ് വിതരണ ഉദ്ഘാടനം ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് പ്രശാന്ത് എം.കുറുപ്പ് അഡ്വ.മുട്ടേറ്റ് ശശികുമാറിന് നൽകി നിർവഹിച്ചു. അന്നദാനത്തിനുള്ള ആദ്യ സംഭാവന അനിഴം കോമളനിൽ നിന്ന് ഉപദേശക സമിതി വൈസ് പ്രസിഡന്റ് സുരേഷ് കുമാർ സ്വീകരിച്ചു.