കുട്ടനാട്: അഞ്ചുവർഷത്തിലധികമായി നികുതി കുടിശ്ശികയുള്ള വാഹനങ്ങളുടെ ജപ്തി നടപടികൾ ഒഴിവാക്കുന്നതിലേക്ക് മോട്ടോർവാഹനവകുപ്പും റവന്യുവകുപ്പും സംയുക്തമായി നാളെ രാവിലെ 10 മുതൽ കുട്ടനാട് സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിൽ ഒറ്റത്തവണതീർപ്പാക്കൽ അദാലത്ത് നടത്തും . ഇതിനായി 200 രൂപയുടെ മുദ്രപത്രത്തിൽ വാഹനം പൊളിഞ്ഞുപോയതോ കൈമാറ്റം ചെയ്തതോ ആയ കാര്യം വ്യക്തമാക്കി സത്യവാങ്ങ്മൂലം നൽകിയാൽ മതിയാകും. മോട്ടോർവാഹനവകുപ്പിന്റെ വെബ്സൈറ്റിലെ സർക്കുലർ ഇതിനായി പ്രയോജനപ്പെടുത്താം കൂടുതൽ വിവരങ്ങൾക്ക് 04772706060 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണന്ന് കുട്ടനാട് ജോയിന്റ് ആർ.ടി.ഒ അറിയിച്ചു.