
മാന്നാർ: ഊട്ടുപറമ്പ് എം.എസ്.സി എൽ.പി സ്കൂളിൾ മാന്നാർ ഗ്രാമ പഞ്ചായത്ത് പതിനാറാം വാർഡ് കുടുംബശ്രീ ജെൻഡർ റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ബാലിക ദിനചാരണം സംഘടിപ്പിച്ചു. മാന്നാർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.ആർ ശിവപ്രസാദ് ബാലികാദിനാചരണം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ചന്ദ്രലേഖയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഹെഡ്മിസ്റ്റട്രസ് അൽഫോൻസ സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി കൗൺസിലർ പ്രജിത.പി.ജെ ബാലിക ദിന സന്ദേശം നൽകി. അദ്ധ്യാപകർ, അനദ്ധ്യാപകർ, രക്ഷകർത്താക്കൾ തുടങ്ങിയവർ പങ്കെടുത്തു. കുട്ടികൾക്ക് മധുരവിതരണവും നടത്തി.