ചാരുംമൂട്: ധീരജവാൻ സുജിത്ത് ബാബു ശൗര്യചക്രയുടെ 16-ാമത് വീരമൃത്യു വാർഷിക ദിനാചരണം നൂറനാട് ഉളവുക്കാട്ടുള്ള സ്മൃതി മണ്ഡപത്തിൽ നടന്നു. സുജിത്ത് ബാബു സ്മാരക ട്രസ്റ്റിന്റെ നേതൃത്വത്തിൽ വിവിധ സൈനിക കൂട്ടായ്മകളുടെ സഹകരത്തോടെയാണ് നടന്നത്. നൂറനാട് സി.ബി.എം എച്ച്.എസ്.എസ് എൻ.സി.സി, എസ്.പി.സി, സ്കൗട്ട് ആൻഡ് ഗൈഡ്സ്, റെഡ്ക്രോസ് കേഡറ്റുകളും ധീരജവാന് പ്രണാമമർപ്പിക്കാൻ എത്തിയിരുന്നു. എൻ.സി.സി കൊല്ലം ഗ്രൂപ്പ് കമാൻഡർ ബിഗേഡിയർ ജി. സുരേഷ് ദേശീയ പതാക ഉയർത്തി. തുടർന്ന് നടന്ന അനുസ്മരണ സമ്മേളനവും അദ്ദേഹം ഉദ്ഘാടനം ചെയ്തു. ധീരജവാന്റെ മാതാപിതാക്കളെയും, വിമുക്തഭടൻ മാരെയും മികച്ച കേഡറ്റുകളെയും അദ്ദേഹം ആദരിച്ചു. ട്രസ്റ്റ് പ്രസിഡന്റ് സി.കെ.അജിത്കുമാർ അദ്ധ്യക്ഷതവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി.വിനോദ് ചികിത്സാസഹായവിതരണവും, ട്രസ്റ്റ് ഡയറക്ട് ബോർഡ് അംഗം രാജീവ് വേണാട് ഭക്ഷ്യകിറ്റ് വിതരണവും നിർവ്വഹിച്ചു. മാനേജിംഗ് ട്രസ്റ്റി ബി.അനിൽകുമാർ, സി.ബി.എം സ്കൂൾ എൻ.സി.സി ഓഫീസർ ടി.ജെ.കൃഷ്ണകുമാർ, റിട്ട.സുബേദാർ പി.രാജേന്ദ്രൻ, ട്രസ്റ്റ് സെക്രട്ടറി എ. മണികണ്ഠൻ, ട്രഷറർ എസ്.സനൽ,ഡയറക്ട് ബോർഡ് അംഗങ്ങളായ ഡി.സജി , ജി.പ്രവീൺ എന്നിവർ അനുസ്മരണപ്രഭാഷണം നടത്തി.