ചാരുംമൂട്: കോൺഗ്രസ് നേതാവും ഡി.സി.സി ജനറൽ സെക്രട്ടറിയുമായിരുന്ന കെ.ശിവശങ്കരപ്പിള്ള അനുസ്മരണ യോഗം ഇന്ന് വൈകിട്ട് 4 ന് പാലമേൽ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കും. യൂത്ത് കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന അനുസ്മരണ യോഗത്തിൽ രാജ്യസഭ മുൻ ഉപാദ്ധ്യക്ഷൻ പ്രൊഫ.പി.ജെ.കുര്യൻ, കെ.പി.സി.സി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എം.ലിജു തുടങ്ങിയവർ പങ്കെടുക്കും.