chennithala-congress

ചെന്നിത്തല: ഭാരതത്തിന്റെ മതേതരത്വവും ജനാധിപത്യ മൂല്യങ്ങളും സംരക്ഷിക്കാൻ കോൺഗ്രസ് പ്രതിജ്ഞാബദ്ധമാണെന്നും അത് സംരക്ഷിക്കുവാൻ കോൺഗ്രസ് ഏതറ്റം വരെയും പോകുമെന്നും കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയംഗം രമേശ് ചെന്നിത്തല എം.എൽ.എ. പറഞ്ഞു. ചെന്നിത്തല മണ്ഡലം കോൺഗ്രസ് സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു രമേശ് ചെന്നിത്തല. ചെന്നിത്തല ഈസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് രഘുനാഥ് പാർത്ഥസാരഥി അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി നിർവ്വാഹക സമിതിയംഗം എം. മുരളി മുഖ്യപ്രഭാഷണം നടത്തി. എ.ഐ.സി.സി അംഗം ജോൺസൺ ഏബ്രഹാം, കെ.പി.സി.സി അംഗങ്ങളായ മാന്നാർ അബ്ദുൾ ലത്തീഫ്, രാധേഷ് കണ്ണന്നൂർ, ചെന്നിത്തല സഹകരണ ബാങ്ക് പ്രസിഡൻ്റ് ഐപ്പ് ചാണ്ടപിള്ള, ഡി.സി.സി വൈസ്പ്രസിഡൻ്റ് കെ.ആർ മുരളീധരൻ, ഡി.സി.സി ജനറൽ സെക്രട്ടറി ജോൺ കെ. മാത്യു, സുജിത് ശ്രീരംഗം, അഡ്വ.കെ.വേണുഗോപാൽ, തമ്പി കൗണടിയിൽ, സുജാ ജോഷ്വാ, തോമസുകുട്ടി കടവിൽ, രവികുമാർ കോമൻ്റേത്ത്, അഡ്വ.സനിൽ കുഞ്ഞച്ചൻ, പി.ബി സൂരജ്, രാജേഷ് നമ്പ്യാരേത്ത്, സതികുമാർ വേണാട്ട്, ജയപ്രകാശ് കാരാഴ്മ , സാം പോച്ചയിൽ, ബിനു സി.വർഗ്ഗീസ്, പുഷ്പാശശികുമാർ, അഡ്വ.രശ്മി സനിൽ, വി.ശ്രീകുമാർ, കെ.പി സേവ്യർ, ബെന്നി മുക്കത്ത്, ബിനി സുനിൽ, ജിതിൻ റോയി, സോജുപോൾ, തമ്പി ഇരമത്തൂർ തുടങ്ങിയവർ സംസാരിച്ചു.