ഹരിപ്പാട്: സി.പി.എം വീയപുരം ലോക്കൽ സമ്മേളനം ജില്ലാ കമ്മിറ്റിയംഗം ടി.കെ.ദേവകുമാർ ഉദ്ഘാടനം ചെയ്തു. കെ.അപ്പു, ഷീജസുരേന്ദ്രൻ, എൻ.പ്രസാദ്കുമാർ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറി സൈമൺ എബ്രഹാം പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറിയേറ്റംഗം എം.സത്യപാലൻ, ജില്ലാ കമ്മിറ്റിയംഗം സി.ശ്രീകുമാർ ഉണ്ണിത്താൻ, ഏരിയ സെക്രട്ടറി സി.പ്രസാദ്, കെ.മോഹനൻ, എസ്.കൃഷ്ണകുമാർ, പി.ഓമന, ആർ.രാജേഷ്, പി.എം.ചന്ദ്രൻ എന്നിവർ സംസാരിച്ചു. സൈമൺ എബ്രഹാം സെക്രട്ടറിയായി 15 അംഗ ലോക്കൽ കമ്മിറ്റിയെ സമ്മേളനം തിരഞ്ഞെടുത്തു. പായിപ്പാട് എസ്.ബി.ഐ ജംഗ്ഷനിൽ നടന്ന പൊതുസമ്മേളനം ജില്ലാ കമ്മിറ്റിയംഗം സി.കെ.സദാശിവൻ ഉദ്ഘാടനം ചെയ്തു. സി.ശ്രീകുമാർ ഉണ്ണിത്താൻ, സി.പ്രസാദ്, എൻ.ലത്തീഫ്, ഷീജസുരേന്ദ്രൻ, ശാന്തബാലൻ, എൻ.പ്രസാദ്കുമാർ എന്നിവർ സംസാരിച്ചു.