മാവേലിക്കര: ഓർത്തഡോക്സ് സഭ മാവേലിക്കര ഭദ്രാസന പൊതുയോഗം തെയോഭവൻ അരമനയിൽ നടന്നു. ഡോ.ഏബ്രഹാം മാർ എപ്പിഫാനിയോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷനായി. മാവേലിക്കര ദ്രാസനത്തിന്റെ ജീവകാരുണ്യ സ്ഥാപനമായ മാർ പക്കോമിയോസ് കാരുണ്യഭവൻ വയോജന ഭവനത്തിന്റെ ഉദ്ഘാടനം ഡിസംബർ 18ന് ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ നിർവ്വഹിക്കും. ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ഫുഡ് പ്രൊസസിംഗ് യൂണിറ്റ്, പേപ്പർ ബാഗ് നിർമ്മാണയൂണിറ്റ്, പെയ്‌ഡ് സീനിയർ കെയർ ഹോം, ഡീ അഡിക്ഷൻ സെന്റർ എന്നീ പദ്ധതികൾക്കുള്ള അനുമതി ഭദ്രാസന പൊതുയോഗം നൽകി. ഭദ്രാസനത്തിലെ 41 പള്ളികളിൽ നിന്നും 15 ചാപ്പലുകളിൽ നിന്നുമുള്ള പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. ഭദ്രാസന സെക്രട്ടറി ഫാ.ജോൺസ് ഈപ്പൻ, ഫാ.പി.ഡി.സ്കറിയ പൊൻവാണിഭം, ഫാ.ജോസഫ് ശാമുവേൽ, ഫാ.പ്രവീൺ ജോൺ മാത്യൂസ്, ഫാ കോശി മാത്യു, ഫാ.സോനു ജോർജ്ജ്, ഫാ.തോമസ് രാജു, ജോൺസൺ പി.കണ്ണനാകുഴി, ടി.കെ.മത്തായി, ബിനു ശാമുവേൽ, ഭദ്രാസന മീഡിയ ഡയറക്ട‌ർ ബിനു തങ്കപ്പൻ, ഭദ്രാസന പി.ആർ.ഒ അനി വർഗ്ഗീസ് എന്നിവർ സംസാരിച്ചു.