ഹരിപ്പാട്: ബാലസംഘം കാർത്തികപ്പള്ളി ഏരിയ സമ്മേളനം മുതുകുളം കെ.വി.സംസ്കൃത ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാ വൈസ് പ്രസിഡന്റ് എ.ബി.അശ്വിൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് എൽ.നന്ദന അദ്ധ്യക്ഷയായി. ബാലസംഘം ഏരിയ രക്ഷാധികാരി കെ.വിജയകുമാർ, കെ.എസ്.ഷാനി, ബി.എസ്.പിന്റു, എസ്.ഷൈനി, വി.സതീശൻ, വി.മംഗളകുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എൽ.നന്ദന (പ്രസിഡന്റ്), ഹൃദ്യ, അഭിഷേക് (വൈസ് പ്രസിഡന്റുമാർ), ജി.ഗൗതം (സെക്രട്ടറി), പൂജ, ദർശന (ജോയിന്റ് സെക്രട്ടറിമാർ), വി.സതീശൻ (കോ- ഓർഡിനേറ്റർ), എസ്.ഷൈനി (കൺവീനർ), എസ്.സുദർശനൻ, വി.മംഗളകുമാർ (ജോയിന്റ് കൺവീനർമാർ).