
ഹരിപ്പാട്: കേരളത്തിലെ പൊതുവിദ്യാഭ്യാസരംഗം രാജ്യത്തിനാകെ മാതൃകയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ഏവൂർ വടക്ക് ഗവ.എൽ.പി സ്കൂൾ ശതാബ്ദി സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഏവൂർ വടക്ക് ഗവ.എൽ.പി സ്കൂളിൽ ആധുനിക രീതിയിലുള്ള ഒരു കെട്ടിടം പണിയുന്നതിന് ഒരു കോടി രൂപ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. രമേശ് ചെന്നിത്തല എം.എൽ.എ അദ്ധ്യക്ഷനായി. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി.അംബുജാക്ഷി, ചേപ്പാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.വേണുകുമാർ, ജില്ലാ പഞ്ചായത്തംഗം കെ.ജി.സന്തോഷ്, ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ- ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.വിശ്വപ്രസാദ്, ഗ്രാമ പഞ്ചായത്തംഗങ്ങളായ എം.മണിലേഖ, ജാസ്മിൻ, ഐ.തമ്പി, ഹെഡ്മിസ്ട്രസ് മിനി.കെ.നായർ, പ്രൊഫ.ഗിരീഷ്കുമാർ, ശരത്ചന്ദ്രലാൽ, മുട്ടം.സി.ആർ.ആചാര്യ തുടങ്ങിയവർ സംസാരിച്ചു.