ഹരിപ്പാട്: ഏവൂർ ദാമോദരൻ നായർ ഇരുപത്തി ഒന്നാം ചരമ വാർഷികാചാരണവും അവാർഡ് സമർപ്പണവും 18ന് ഏവൂർ തെക്ക് 1117-ാം നമ്പർ എൻ. എസ്. എസ് കരയോഗം മന്ദിരത്തിൽ നടക്കും. ഏവൂർ രാധാകൃഷ്ണൻന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. അവാർഡ് ജേതാവ് പ്രഭാകരൻ പുന്നശ്ശേരിക്ക് പ്രതിഭ പുരസ്‌കാരം യു.പ്രതിഭ എം.എൽ.എ സമ്മാനിക്കും.