മാവേലിക്കര: മോട്ടോർ വാഹന വകുപ്പുമായി ബന്ധപ്പെട്ട് റവന്യൂ റിക്കവറി നടപടികൾ നേരിടുന്ന വാഹന ഉടമകൾക്കായി 16ന് അദാലത്ത് സംഘടിപ്പിക്കും. മാവേലിക്കര മിനി സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ രാവിലെ 10 മുതൽ അദാലത്ത് ആരംഭിക്കും. മോട്ടോർ വാഹന വകുപ്പിന്റെയും റവന്യൂ വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് അദാലത്ത് .