മാവേലിക്കര: ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളുടെ പ്രഥമ നേതൃയോഗം കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.കെ.പി.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അനി വർഗീസ് അദ്ധ്യക്ഷനായി.ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.കെ.ആർ.മുരളീധരൻ, കെ.പി.സി.സി അംഗം അഡ്വ.കുഞ്ഞുമോൾ രാജു,യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ കെ.ഗോപൻ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ നൈനാൻ സി.കുറ്റിശ്ശേരിൽ, ലളിതരവീന്ദ്രനാഥ്, എം.കെ.സുധീർ, അംഗങ്ങളായ എസ്.വൈ.ഷാജഹാൻ, പഞ്ചവടി വേണു, കെ.സി.ഫിലിപ്പ്, അജിത്ത് കണ്ടിയൂർ, മണ്ഡലം പ്രസിഡന്റുമാരായ ജി.രാജീവ്, പ്രകാശ് വള്ളികുന്നം, രാമചന്ദ്രകുറുപ്പ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് സജീവ് പ്രായിക്കര എന്നിവർ സംസാരിച്ചു.