മാവേലിക്കര: സംവരണ സംരക്ഷണ സമിതി ജില്ലാ കൺവെൻഷൻ ചെയർമാൻ സണ്ണി.എം.കപിക്കാട് ഉദ്ഘാടനം ചെയ്തു. ജില്ലാ കൺവീനർ കെ.ആർ.രാജേഷ് അദ്ധ്യക്ഷനായി. സംവരണ സംരക്ഷണ സമിതി ജനറൽ കൺവീനർ റ്റി.ആർ.ഇന്ദ്രജിത്ത്, ബിജോയ് ഡേവിഡ്, സുരേഷ് മൈലാട്ടുംപാറ, മാങ്കാംകുഴി രാധാകൃഷ്ണൻ, ഗോപാലകൃഷ്ണൻ മേലൂട്, സുകുമാര പണിക്കർ, അജി കുമാർ കറ്റാനം, അരവിന്ദ് മറ്റം എന്നിവർ സംസാരിച്ചു. സമ്മേളനത്തിൽ വിജയ്ബാലകൃഷ്ണൻ (ജില്ല ചെയർമാൻ), കെ.ആർ.രാജേഷ് (ജില്ലാ കൺവീനർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.