ചേർത്തല: സബ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതും നികുതി ഒടുക്കാതെ റവന്യൂ റിക്കവറി സ്വീകരിച്ചിട്ടുള്ള എല്ലാ വിഭാഗത്തിൽപ്പെട്ട വാഹനങ്ങളുടെയും നികുതി കുടിശികയിൽ തീർപ്പുകൽപ്പിക്കുന്നതിനായി 16ന് രാവിലെ 10.30ന് ചേർത്തല സബ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിൽ അദാലത്ത് നടത്തും.അദാലത്തിൽ പങ്കെടുക്കുന്ന വാഹന ഉടമകൾ 200 രൂപ മുദ്ര പത്രത്തിൽ നിർദ്ദിഷ്ട മാതൃകയിലുള്ള സത്യവാങ് മൂലം സമർപ്പിക്കണം. ഇതിലൂടെ വാഹന ഉടമകൾക്ക് ഭാവിയിലെ നടപടികളിൽ നിന്ന് ഒഴിവ് ലഭിക്കുന്നതാണെന്ന് ജോയിന്റ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർ കെ.ജി.ബിജു അറിയിച്ചു.