a

മാവേലിക്കര: ചെട്ടിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ ശ്രീദേവി വിലാസം ഹിന്ദുമത കൺവൻഷന്റെ നേതൃത്വത്തിൽ വിജയദശമി ദിവസം പതിമൂന്ന് കരകളിലെ ഇരുപത്തിയാറ് നിർദ്ധനരായ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ സഹായവും ഇരുപത്തിയാറ് വയോധികർക്കുള്ള ചികിത്സാ സഹായ വിതരണവും നടത്തി. അഡ്വ.യു.പ്രതിഭ എം എൽ.എ ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ കൺവൻഷൻ പ്രസിഡന്റ് ബി.ഹരികൃഷ്ണൻ അദ്ധ്യക്ഷനായി. കഴിഞ്ഞ അശ്വതി കെട്ടുകാഴ്ചയ്ക്കുള്ള സമ്മാനദാനവും നടന്നു. ക്ഷേത്രകുളത്തിൽ വീണ യുവാവിനെ സാഹസികമായി രക്ഷപെടുത്തിയ ജി.അനിൽകുമാർ, രാജേഷ് കുമാർ എന്നിവരെ കൺവെൻഷൻ ഭാരവാഹികളും ദേവസ്വം ബോർഡും ആദരിച്ചു. ക്ഷേത്ര തന്ത്രി പ്ലാക്കുടി ഇല്ലം ഉണ്ണികൃഷ്ണൻ നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് പി.കെ.രജികുമാർ, സെക്രട്ടറി എം.മനോജ് കുമാർ, ക്ഷേത്ര അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ അഖിൽ ജി.കുമാർ, ജോയിന്റ് സെക്രട്ടറി ജി.സതീഷ്, ട്രഷറർ പി.രാജേഷ്, മോഹനൻ റാണി നിലയം, പി.എസ്.മുരളീധരൻ പിള്ള, ബി.എൻ.ശശിരാജ്, ദിനേശ് ബാബു, പി.കൃഷ്ണൻകുട്ടി നായർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.