
ബുധനൂർ: കടമ്പൂർ ശ്രീശക്തികുളങ്ങര ദേവീ ക്ഷേത്രത്തിൽ വിജയദശമി ആഘോഷങ്ങൾ നടന്നു. വിജയദശമി ദിനം രാവിലെ ക്ഷേത്രമേൽശാന്തി മഹേശ്വർ പോറ്റി കുരുന്നുകൾക്ക് ആദ്യക്ഷരം കുറിപ്പിച്ചു. വൈകിട്ട് നടന്ന സമ്മേളനം ചെങ്ങന്നൂർ എൻ.എസ്.എസ് യൂണിയൻ പ്രസിഡന്റും ഡയറക്ടർ ബോർഡ് അംഗവുമായ പി.എൻ സുകുമാരപ്പണിക്കർ ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ്. 3757-ാം നമ്പർ കരയോഗം പ്രസിഡന്റ് അനന്തൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ക്ഷേത്രത്തിനു വേണ്ടി വാങ്ങിയ വസ്തുവിന്റെ ആധാര സമർപ്പണവും ചികിത്സാ സഹായ വിതരണവും നടത്തി. ഒ.എൻ.വി യുവ സാഹിത്യ പുരസ്‌കാരം നേടിയ കരയോഗത്തിൽപ്പെട്ട ദുർഗാ പ്രസാദ്, യുവഗായകൻ അർജുൻ വിജയ്, വിദ്യാഭ്യാസ മേഖലയിൽ ഉന്നതസ്ഥാനം വഹിക്കുന്ന രതികുമാരി, ഉന്നത വിദ്യാഭ്യാസം നേടിയ വിദ്യാർഥികൾ എന്നിവരെ യൂണിയൻ സെക്രട്ടറി കെ.മോഹൻദാസ് ആദരിച്ചു. കരയോഗം വൈസ് പ്രസിഡന്റ് സനിൽ കുമാർ, ജോ.സെക്രട്ടറി ശ്രീകുമാർ എന്നിവർ സംസാരിച്ചു. കരയോഗം സെക്രട്ടറി സുരേഷ് കുമാർ സ്വാഗതവും കരയോഗം ട്രഷറർ അനിൽകുമാർ നന്ദിയും പറഞ്ഞു.