photo

ചേർത്തല: കടക്കരപ്പള്ളി പഞ്ചായത്തിന്റെ ദുർഭരണത്തിനെതിരേയും, അഴിമതിക്കെതിരേയും 17 ന് പഞ്ചായത്തിലേയ്ക്ക് ബഹുജന മാർച്ച് സംഘടിപ്പിക്കുന്നു. മാർച്ചിന്റെ പ്രചരണാർത്ഥം കാൽനട പ്രചരണ ജാഥ സംഘടിപ്പിച്ചു. ജാഥയുടെ ഉദ്ഘാടനം സി.പി.ഐ ജില്ലാക്കമ്മറ്റി അംഗം എ.പി.പ്രകാശൻ നിർവഹിച്ചു. വിവിധ വാർഡുകളിലെ സ്വീകരണ സമ്മേളനങ്ങളിൽ ജാഥ ക്യാപ്റ്റൻ എസ്.ഷിജി,വൈസ് ക്യാപ്റ്റൻ കെ.സി. ജേക്കബ്,എം.സി. സിദ്ധാർത്ഥൻ,കെ.ഉമയാക്ഷൻ, പി.ഡി.ഗഗാറിൻ,കെ.കെ. പ്രഭു,സി.രാജപ്പൻ,വി.പി.ഗൗതമൻ,സന്ധ്യാ ബെന്നി,ബിന്ദു ഷിബു എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എസ്.ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു.