ആലപ്പുഴ: മെഡിക്കൽ വിദ്യാർത്ഥിനിയുടെ വീട്ടിലെ കിണർവെള്ളം മലിനപ്പെടാൻ കാരണമായ അയൽവാസിയുടെ കക്കൂസ് ടാങ്ക് കണ്ടെത്താൻ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. മാന്നാർ പഞ്ചായത്ത് സെക്രട്ടറിയുടെ സാന്നിധ്യത്തിൽ, പരാതിക്കാരിയുടെയും പരാതിക്കാരിക്കും പഞ്ചായത്തിനും യുക്തമായ ഒരു സാക്ഷിയുടെയും സാന്നിധ്യത്തിൽ പരാതിക്ക് കാരണമായ ടാങ്ക് ഉള്ള സ്ഥലം പരിശോധിച്ച് കൃത്യമായ അകലം പാലിച്ചിട്ടുണ്ടോ എന്ന് ഉറപ്പാക്കണമെന്ന് കമ്മീഷൻ അംഗം വി.കെ.ബീനാകുമാരി ആവശ്യപ്പെട്ടു. മാന്നാർ കുരട്ടിക്കാട് സ്വദേശിനിയാണ് പരാതിക്കാരി.