ആലപ്പുഴ :വടക്കനാര്യാട് നവജീവൻ സാംസ്കാരിക വേദിയുടെ സുവർണ ജൂബിലി ആഘോഷം 26 മുതൽ 31 വരെ നടക്കും. ഇതോടനുബന്ധിച്ച്
ജില്ലാതല ഫുട്ബാൾ,-വടം വലി മത്സരങ്ങൾ,വിളംബര ജാഥ, കുട്ടികളുടെയും വനിതകളുടെയും വിവിധ കലാ -കായിക മത്സരങ്ങൾ,വയലാർ സന്ധ്യ, കൈകൊട്ടി കളി മത്സരം , നൃത്തനൃത്യങ്ങൾ, മെരിറ്റ് ഈവനിംഗ്, സുവർണ്ണ ദീപ കാഴ്ച,മ്യൂസിക്കൽ ഫ്യൂഷൻ എന്നിവ ഉണ്ടാകും .
ആഘോഷ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം നവജീവൻ സാംസ്കാരിക വേദി രക്ഷാധികാരി എം.എൻ. പ്രസന്നൻ നിർവ്വഹിച്ചു. ആഘോഷ പരിപാടികൾക്ക് ജോയി. എം.പി, കെ. നസീർ , ലാൽ. ജീ, അഖിൽ.എച്ച്, കൃഷ്ണപ്രസാദ്,എസ്. അമ്പാടി, പി. എസ്. പ്രസാദ്, ടി.സി.മോഹനൻ,അഭയ് ജോയ്, രാജേഷ്.പി, കാർത്തിക്ക്ലാൽ, ഈ.വി. അനിൽകുമാർ എന്നിവർ നേതൃത്വം നൽകും.