photo

പൂച്ചാക്കൽ: കർഷക കൂട്ടായ്മയിൽ നെൽകൃഷിക്ക് തുടക്കമായി. പാണാവള്ളി പഞ്ചായത്ത്, തൈക്കാട്ടശേരി പഞ്ചായത്തുകളുടെ അതിർത്തിയായ ആറാം വേലി പാടശേഖരത്തിലെ 23 ഏക്കറിലാണ് കൃഷി ചെയ്യുന്നത്. ഉമ നെൽവിത്താണ് ഉപയോഗിക്കുന്നത്.പഞ്ചായത്ത്,കൃഷി വകുപ്പ്,ബ്ലോക്ക് പഞ്ചായത്ത് സഹായത്തോടെ കൃഷിയിറക്കുന്നത്.തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വി.ആർ.രജിത വിത ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് രാഗിണി രമണൻ അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് കെ.ഇ.കുഞ്ഞുമോൻ മുഖ്യപ്രഭാഷണം നടത്തി. പാണാവള്ളി കൃഷി ഓഫീസർ റെജി,കൃഷി അസിസ്റ്റ് അനിലൻ,അഗ്രികൾച്ചർ അസിസ്റ്റന്റ് പ്രീതി,പഞ്ചായത്തംഗം ഹരിഷ്മ വിനോദ്, കർഷകരായ അശ്വേന്ദ്രൻ,ജോർജ് ജോസഫ് കടവൻതുരുത്തി,വിജയൻ എന്നിവർ പങ്കെടുത്തു.