കാവാലം: കാവാലം ഗ്രാമപഞ്ചായത്തിലെ ബിരുദ, ബിരുദാനന്തര ബിരുദ, മെഡിക്കൽ, എൻജിനിയറിംഗ്, പോളിടെക്നിക്, പ്ലസ്ടുവിന് ശേഷമുള്ള മറ്റ് സർക്കാർ അംഗീകൃത കോഴ്സുകളിൽ പഠിക്കുന്ന പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾ സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സമുദായ സർട്ടിഫിക്കറ്റ്, വിദ്യാഭ്യാസ സ്ഥാപന മേധാവി നൽകുന്ന കോഴ്സ് സർട്ടിഫിക്കറ്റ്, റേഷൻ കാർഡിന്റെ പകർപ്പ്, വരുമാന സർട്ടിഫിക്കറ്റ്, ആധാർകാർഡിന്റെ പകർപ്പ്, ബാങ്ക് പാസ്സ്ബുക്കിന്റെ പകർപ്പ് എന്നിവ സഹിതം നവംബർ 12ന് വൈകിട്ട് 4 ന് മുമ്പായി പഞ്ചായത്ത് ഓഫീസിൽ അപേക്ഷ നൽകണം. ഫോൺ : 0477-2747240.