
തുറവൂർ: വെട്ടയ്ക്കൽ ഘണ്ടാകർണ സ്വാമി ക്ഷേത്രത്തിൽ വിജയദശമി ദിനത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വീഷയങ്ങൾക്കും എ പ്ലസ് നേടിയ കുട്ടികൾക്ക് സ്കോളർഷിപ്പ് വിതരണം ചെയ്തു. കണ്ടമംഗലം സ്ക്കൂൾ മുൻ മാനേജർ ഷാജി കെ.തറയിൽ വിതരണോദ്ഘാടനം നിർവഹിച്ചു. ക്ഷേത്രസമിതി പ്രസിഡന്റ് കെ.കെ.ബേബി അദ്ധ്യക്ഷനായി. സെക്രട്ടറി പി.പ്രസാദ്, സി.ഡി. ആസാദ്, എം.ആർ. കാർത്തികേയൻ, ക്ഷേത്രം മേൽശാന്തി ശശീധരൻ ശാന്തി എന്നിവർ സംസാരിച്ചു.