tur

തുറവൂർ: ദീർഘകാലമായി പഴക്കമേറിയ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കുത്തിയതോട് സബ്ട്രഷറിയിലെ അസൗകര്യങ്ങൾ മൂലം ആയിരക്കണക്കിന് പെൻഷൻകാർ അനുഭവിക്കുന്ന ദുരിതത്തിന് പരിഹാരം കാണണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ (കെ. എസ്.എസ്.പി.എ) അരൂർ ബ്ലോക്ക് സമ്മേളനം ആവശ്യപ്പെട്ടു. പെൻഷൻകാർക്ക് 22 ശതമാനം ക്ഷാമാശ്വാസം അനുവദിക്കാതെയും പെൻഷൻ പരിഷ്കരണ കുടിശിക വിതരണം ചെയ്യാതെയും മെഡിസിപ്പിലെ അപാകതകൾ പരിഹരിക്കാതെയും സർക്കാർ പെൻഷൻകാരെ വഞ്ചിച്ചിരിക്കുകയാണെന്ന് യോഗം കുറ്റപ്പെടുത്തി. കോൺഗ്രസ് നേതാവ് അഡ്വ. അനിൽ ബോസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പി.ആർ.വിജയകുമാർ അദ്ധ്യക്ഷനായി. കോൺഗ്രസ് അരൂർ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് അസീസ് പായിക്കാട്,ഡി.സി. സി ജനറൽ സെക്രട്ടറി തുറവൂർ ദേവരാജൻ , സി .വി .ഗോപി, ഹരിഹരൻ നായർ, പി. മേഘനാഥൻ, പി.എ.സലിം, പി.ഒ.ചാക്കോ, പി.രാമചന്ദ്രൻ നായർ, ബി.ജനാർദ്ദനൻ, എൻ.ദയാനന്ദൻ, കെ.ആർ. വിജയകുമാർ, കെ.ശശീന്ദ്രൻ, സുരേന്ദ്രനാഥൻ നായർ, പൊന്നമ്മ തുടങ്ങിയവർ സംസാരിച്ചു. യു.ഡി.എഫ് അരൂർ നിയോജകമണ്ഡലം കൺവീനറായി ചുമതലയേറ്റ സി.കെ.രാജേന്ദ്രനെ ഷാൾ അണിയിച്ച് അനുമോദിച്ചു. ഭാരവാഹികളായി പി.ആർ. വിജയകുമാർ (പ്രസിഡന്റ് ), ബി.ജനാർദ്ദനൻ (സെക്രട്ടറി), കെ.ശശീന്ദ്രൻ(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.