അമ്പലപ്പുഴ: ആലപ്പുഴ സഹോദയ സി.ബി.എസ്.ഇ ജില്ലാ കലോത്സവം 18, 19, 23, 24,25 തീയതികളിലായി പുന്നപ്ര സെന്റ്. അലോഷ്യസ് സീനിയർ സെക്കൻഡറി സ്‌കൂളിൽ നടക്കുമെന്ന് ആലപ്പുഴ സഹോദയ പ്രസിഡന്റ് ഡോ.എ.നൗഷാദ് , ജനറൽ കൺവീനർ സിസ്റ്റർ മിനി ചാക്കോ, സെന്റ് അലോഷ്യസ് സ്കൂൾ മാനേജർ സിസ്റ്റർ ഏലമ്മ, ആലപ്പുഴ സഹോദയ സെക്രട്ടറി ,ആഷാ യതീഷ്, ട്രഷറർ ഡയാന ജേക്കബ്ബ്, സഹോദയാ വൈസ് പ്രസിഡന്റ് സെൻ കല്ലുപുരക്കൽ, സന്ധ്യാവ് എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.ആലപ്പുഴ ജില്ലയിൽ നിന്നുള്ള എഴുപതോളം സി.ബി.എസ്.ഇ സ്‌കൂളുകളിലെ 3500 ഓളം വിദ്യാർത്ഥികൾ 141 ഇനങ്ങളിലായി മത്സരങ്ങളിൽ പങ്കെടുക്കും. ആദ്യ രണ്ട് ദിനങ്ങളിൽ രചനാ മത്സരങ്ങളും മറ്റ് മൂന്ന് ദിവസങ്ങളിലായി കലാ മത്സരങ്ങളും നടക്കും. 18 ന് രാവിലെ 8 ന് ആലപ്പുഴ ലിയോതേർട്ടീന്ത് വിദ്യാർത്ഥിയായ എവിൻ മാത്യു കലോത്സവത്തിന്റെ രചനാ മത്സരങ്ങൾ ദീപം കൊളുത്തി ഉദ്ഘാടനം ചെയ്യും.കലോത്സവത്തിന്റെ ഔപചാരികമായ ഉദ്ഘാടനം 23ന് രാവിലെ 9ന് ജയിംസ് ആനാപറമ്പിൽ ബിഷപ്പ് ഉദ്ഘാടനം ചെയ്യും. സഹോദയ പ്രസിഡന്റ് ഡോ. നൗഷാദ് അദ്ധ്യക്ഷനാകും. കലോത്സവത്ന്റെ സമാപന ദിവസം വൈകിട്ട് സമാപനചടങ്ങ് എച്ച്.സലാം എം. എൽ. എ ഉദ്ഘാടനം ചെയ്യും. വിജയികൾക്ക് ട്രോഫികളും എം.എൽ.എ വിതരണം ചെയ്യും. സിനിമാതാരം സാജൻ പളളൂരിത്തി മുഖ്യാതിഥിയാകും.