photo

ചേർത്തല:ലോക ഹോസ്പീസ് ആൻഡ് പാലിയേറ്റീവ് ദിനത്തോട് അനുബന്ധിച്ച് ഒരു വർഷക്കാലാം നീണ്ടു നിൽക്കുന്ന പ്രവർത്തനങ്ങൾക്ക് രാജീവ് ഗാന്ധി ഫൗണ്ടേഷൻ തുടക്കം കുറിച്ചു.ആരേയും മാറ്റിനിർത്താതെ സാന്ത്വന പരിചരണം എല്ലാവരിലും എത്തിക്കുക എന്ന അവബോധം സൃഷ്ടിക്കാൻ വേണ്ടിയാണ് ദിനാചരണം നടത്തുന്നത്.അതിന്റെ ഭാഗമായി രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ പാലിയേറ്റീവ് വിഭാഗമായ സ്പർശം പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തിൽ വയലാർ പഞ്ചായത്തിൽ കിടപ്പു രോഗികൾക്ക് ആവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ നല്കി.ഫൗണ്ടേഷന്റ സംസ്ഥാന രക്ഷാധികാരി അഡ്വ.വി.എൻ. അജയൻ ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ ട്രഷറർ എ.കെ.ഷെറീഫ്,മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി.എസ്.മുരളീധരൻ,യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ടെറിൻ ജോൺ,ബൂത്ത് പ്രസിഡന്റ് ജോണി ചക്കണംതുരുത്തിൽ,ഇ.ടി.സിംസൺ എന്നിവർ നേതൃത്വം നൽകി.