
ചെന്നിത്തല: സംസ്ഥാന പട്ടികജാതി വികസന വകുപ്പ്, മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത്,കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ചെന്നിത്തല തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് എസ്.സി കമ്മ്യൂണിറ്റി ഹാളിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം ചെന്നിത്തല-തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ ഫിലേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗവും കരുണ തൃപ്പെരുന്തുറ മേഖല ജോയിന്റ് കൺവീനറുമായ ഉമാ താരാനാഥ് സംബന്ധിച്ചു. കരുണ ഗവേണിംഗ് കൗൺസിൽ അംഗവും മാന്നാർ കോട്ടക്കൽ ആര്യ വൈദ്യശാല ചീഫ് ഫിസിഷ്യനുമായ ഡോ.പ്രിയ ദേവദത്ത്, കരുണയുടെ നേഴ്സ് സരിഗ, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ അനിതകുമാരി, എസ്.സി പ്രൊമോട്ടർ ശരത് തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.