ചേർത്തല:ക്ഷീരകർഷകരുടെ ഉത്പാദക ചെലവിന് ആനുപാതികമായി പാൽ വില പുനർനിർണയിക്കണമെന്ന് കെ.സി.ഇ.സി നേതൃത്വത്തിൽ സംഘടിപ്പിച്ച ക്ഷീര സഹകരണ സംഘം ജീവനക്കാരുടെ ചേർത്തല താലൂക്ക് കൺവെൻഷൻ ആവശ്യപ്പെട്ടു.കെ.സി.ഇ.സി ജില്ലാ സെക്രട്ടറി വി.എൻ.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.ജില്ലാ കമ്മിറ്റി അംഗം പ്രിൻസ് ബാബു അദ്ധ്യക്ഷത വഹിച്ചു.കെ.പി.ഭുവനേന്ദ്രൻ, വി.ഡി.ഷുബിമോൻ,സി.പി.സനോജ്,ബിമൽ ജോസഫ്,പി.വി.ഗിരീഷ് കുമാർ,പി.പി. ഉദയപ്പൻ,സി.ആർ.സത്യരാജൻ,സിന്ധു സുനിൽദത്ത്,സജിത,സജിത്ത് എന്നിവർ സംസാരിച്ചു.താലൂക്ക് കമ്മറ്റി ഭാരവാഹികളായി സിന്ധുസുനിൽദത്ത് (ചെയർപേഴ്സൺ),പ്രിൻസ്ബാബു (കൺവീനർ),സജിത (ജോയിന്റ് കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.