photo

ചേർത്തല:കണ്ണൂർ എ.ഡി.എം നവിൻ ബാബുവിന്റെ ആകസ്മികവേർപാടിൽ അനുശോചിച്ചും കുറ്റക്കാരിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യക്കെതിരെ നിയമനടപടി ആവശ്യപ്പെട്ടും ബി.ഡി.ജെ.എസ് ചേർത്തല മണ്ഡലം കമ്മറ്റി പ്രതിഷേധ ദിപം തെളിച്ചു. ചേർത്തലയിൽ നടത്തിയ പ്രതിഷേധ പരിപാടിയിൽ മണ്ഡലം പ്രസിഡന്റ് വിനോദ് കോയിക്കൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി.എസ്.ജ്യോതിസ് ദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗങ്ങളായ പ്രകാശൻ കളപുരയ്ക്കൽ, കെ.സോമൻ,അംബിളി അപ്പുജീ,മണ്ഡലം നേതക്കളായ ബേബി ഷാജി,ഉഷാ പ്രസാദ്, ടി.ആർ.വിനോദ്,രാജേന്ദ്രപ്രസാദ്,ധനേഷ് ചേർത്തല എന്നിവർ പങ്കെടുത്തു.