
ചാരുംമൂട്: ശമ്പള പരിഷ്കരണ കമ്മീഷനെ ഉടൻ നിയമിക്കണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ നൂറനാട് മണ്ഡലം വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ വൈസ് പ്രസിഡന്റ് പി.എം ഷെരീഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. . നവാഗതകർക്ക് ചടങ്ങിൽ സ്വീകരണം നൽകി. ജില്ലാ സെക്രട്ടേറിയേറ്റ് അംഗം എൻ.ബാലകൃഷ്ണ പിള്ള മുഖ്യപ്രഭാഷണം നടത്തി. ടി.ടി.രാജപ്പൻ വിജയമ്മ,കെ.ആർ. സുധാകരൻ നായർ അഡ്വ.കെ.ദിലീപ്, നസീർസീദാർ, എൻ.ചന്ദ്രശേഖര കുറുപ്പ്,സബിത ഷാലിമാർ, സുരേന്ദ്രൻ പിള്ള , സുകുമാരപിള്ള, സഫിയ , സുകുമാരൻ, രാഘവൻ പിള്ള, പദ്മാകരൻ, തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി പി.സുരേന്ദ്രൻ (പ്രസിഡന്റ്), എം.സുകുമാരപിള്ള, സബിതാബീഗം സഫിയ (വൈസ് പ്രസിഡന്റുമാർ),ടി.ടി.രാജപ്പൻ സെക്രട്ടറി, എസ്.സുകുമാരൻ, ശ്യാമളകുമാരി (ജോയിന്റ് സെക്രട്ടറിമാർ), പി.ബി. രാഘവൻ നായർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.