
ചാരുംമൂട് :കോൺഗ്രസ് നേതാവും ഡി.സി.സി ജനറൽ സെക്രട്ടറിയുമായിരുന്ന കെ.ശിവശങ്കരപ്പിള്ളയുടെ നിര്യാണത്തിൽ യൂത്ത് കോൺഗ്രസ് പാലമേൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന അനുസ്മരണ യോഗം , രാജ്യസഭ മുൻ ഉപാദ്ധ്യക്ഷൻ പ്രൊഫ.പി.ജെ. കുര്യൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് നംഷീർ അദ്ധ്യക്ഷത വഹിച്ചു. റഫീഖ് രിഫായി അനുശോചന പ്രമേയം അവതരിപ്പിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ജോൺസൺ എബ്രഹാം, നിർവ്വാഹക സമിതിയംഗം അഡ്വ.കോശി.എം.കോശി കെ.സാദിഖ് അലിഖാൻ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ രാജൻ പൈനുംമൂട്, ടി.പാപ്പച്ചൻ,മനോജ് സി.ശേഖർ, എം.ആർ. രാമചന്ദ്രൻ, ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ജി.ഹരി പ്രകാശ്, താമരക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.വേണു, ഭരത് വേണുഗോപാൽ, പി.എം.ഷെരീഫ്, വേണു കാവേരി തുടങ്ങിയവർ സംസാരിച്ചു.